കരുനാഗപ്പള്ളി: കടലിൽ മുങ്ങിയ വാൻഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച പ്ലാസ്റ്റിക്ക് ചാക്കുകെട്ടുകൾ അഴീക്കൽ ബീച്ചിൽ അടിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് പോളിമർ തരികൾ നിറച്ച 105 ചാക്കുകെട്ടുകൾ കരയ്ക്ക് അടിഞ്ഞത്. അഴീക്കൽ ബീച്ച് മുതൽ തെക്കോട്ട് കണ്ണാടിശേരി ക്ഷേത്രത്തിന് സമീപം വരെ കടൽത്തീരത്ത് അടിയുകയായിരുന്നു. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുവായ പോളിമറാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്. നാട്ടുകാർ വിവിരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് റവന്യു ഉദ്യേഗസ്ഥരും ഓച്ചിറയിൽ നിന്ന് പൊലീസും സ്ഥലത്തെത്തി. തുടർന്ന് കപ്പലിൽ നിന്ന് വീണ സാധനങ്ങൾ അടിയുമ്പോൾ നീക്കുന്നതിന് നിയോഗിക്കപ്പെട്ട ഏജൻസി ജീവനക്കാരെത്തി സാധനങ്ങൾ ലോറികളിൽ കയറ്റി കൊല്ലം പോർട്ടിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |