ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നിൽ അട്ടിമറിയാണോ, ബോയിംഗ് ഡ്രീംലൈനർ വിമാനത്തിന്റെ സാങ്കേതിക തകരാറാണോയെന്ന സംശയം ദൂരീകരിക്കാൻ വിപുലമായ തലത്തിൽ അന്വേഷണം നടത്തേണ്ടിവരും. ഏതെല്ലാം കാര്യങ്ങൾ അന്വേഷിക്കണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
1. സ്വിച്ച് വയറിംഗിന്റെ ഫിസിക്കൽ പാത കണ്ടെത്തണം
2. തിരിമറിയുണ്ടാക്കുന്ന ഏതെങ്കിലും വസ്തു സ്ഥാപിച്ചിരുന്നോയെന്ന് പരിശോധിക്കണം
3. ഡിജിറ്റൽ കമാൻഡ് ലോഗുകൾ വിശകലനം ചെയ്യണം
4. ആക്‌സസ് ലോഗുകൾ പരിശോധിക്കണം
5. സി.സി.ടി.വി-മെയിന്റനൻസ് ചുമതലയുള്ളവരെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം
6. ഗ്രൗണ്ട് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടപടികൾ പരിശോധിക്കണം
7. കോക്പിറ്റിലേക്ക് പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നവരെ ചോദ്യംചെയ്യണം
ബോയിംഗിൽ പിഴവ് ?
2018ൽ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, ബോയിംഗ് 737 ശ്രേണിയിലെ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചറിന്റെ അപാകത സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. 2023ൽ മെയിന്റനൻസിന്റെ ഭാഗമായി സ്വിച്ചുകൾ മാറ്റിയിരുന്നു. അതിനു ശേഷം അപാകതകൾ കണ്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |