ചെന്നൈ: കേരളത്തിലെ ചില പൊതു വിദ്യാലയങ്ങളിൽ തുടങ്ങിവച്ച ക്ലാസുകളിൽ കുട്ടികൾക്കായി അർദ്ധവൃത്താകൃതിയിലുള്ള ഇരിപ്പിട ക്രമീകരണം തമിഴ്നാടും നടപ്പിലാക്കുന്നു. എല്ലാ സ്കൂളുകളിലും യു (U) ആകൃതിയിലുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഉടൻ നടപ്പിലാക്കണം.
പുതിയ പരിഷ്‌കാരത്തിന് പ്രചോദനമായത് 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന മലയാള സിനിമയിലെ സ്‌കൂൾ രംഗങ്ങളാണെന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു. ഇതോടെ ബാക്ക് ബഞ്ചേഴ്സ് എന്നത് ഒരു പദപ്രയോഗം മാത്രമായി മാറും.
പരിഷ്കാരത്തിന്റെ പ്രയോജനങ്ങൾ
അർദ്ധ വൃത്താകകൃതിയിലുള്ള ഇരിപ്പിടങ്ങൾ എല്ലാ വിദ്യാർത്ഥികളേയും തുല്യരാക്കുന്നു.
ഓരോ വിദ്യാർത്ഥിക്കും ബോർഡിനെയും അദ്ധ്യാപകനെയും കാണാൻ കഴിയും.
അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ എളുപ്പത്തിൽ നിരീക്ഷിക്കാനാകും.
ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ പോലുള്ള ഉപകരണങ്ങൾക്ക് മതിയായ ഇടം ലഭ്യമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |