ബാലുശ്ശേരി: കുറുമ്പൊയിൽ ദേശസേവ എ.യു.പി സ്കൂളിൽ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ നിർവഹിച്ചു. എൽ. എസ്. എസ്, യു. എസ്. എസ് വിജയികളായ സൂരജ് കെ.എസ്, ഇബ്നു ഇൻഷ എന്നിവരെ അനുമോദിച്ചു. പി. ടി.എ പ്രസിഡന്റ് ലിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓണിൽ രവീന്ദ്രൻ, ദേവാനന്ദൻ.പി.ജി, ഷിജി. പി.എം. എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ ഈ വർഷം നടന്ന വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. പ്രധാനാദ്ധ്യാപകൻ മനോജ് എം.കെ സ്വാഗതവും സ്കൂൾ വിദ്യാരംഗം കൺവീനർ ജ്യോതി ഭാസ്കർ നന്ദിയും പറഞ്ഞു.