ചെറുകിട മേഖലയിലെ ലിസ്‌റ്റഡ് കമ്പനികൾ നിക്ഷേപകർക്കായി തുറന്നിടുന്ന വിപുലമായ അവസരങ്ങളെ കുറിച്ച് ബജാജ് ഫിൻസെർവ് എ.എം.സിയുടെ ഇക്വിറ്റി വിഭാഗം മേധാവി സോർഭ് ഗുപ്ത സംസാരിക്കുന്നു
ചെറുകിട കമ്പനികളുടെ കരുത്തെന്താണ്?
ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ശക്തമായി മുന്നേറാൻ കഴിയുന്ന ഇന്ത്യൻ വിപണിയുടെ കരുത്തിന്റെ നേർസാക്ഷ്യമാണ് മേയ് മാസത്തിലെ രാജ്യത്തെ ഓഹരികളുടെ പ്രകടനം. ആഗോള തലത്തിലെ പ്രതിസന്ധികളും അതിർത്തിയിലെ സംഘർഷങ്ങളും അവഗണിച്ച് ഇന്ത്യൻ ഓഹരികൾ ശക്തമായാണ് ഈ കാലയളവിൽ തിരിച്ചുകയറിയത്. ലാർജ് ക്യാപ് സൂചികകളിൽ ചാഞ്ചാട്ടം രൂക്ഷമാകുമ്പോഴും നിക്ഷേപകർക്ക് ആകർഷകമായ വരുമാനം നൽകി സ്മോൾ ക്യാപ് സൂചികകൾ ശ്രദ്ധേയമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, മുൻനിരയിലുള്ള 250 ചെറുകിട മൂലധന കമ്പനികളിൽ 74 ശതമാനവും മൂലധനത്തിന്മേൽ ഇരട്ട അക്കത്തിലധികം വരുമാനം നൽകി. മികച്ച ബിസിനസ് അടിസ്ഥാനങ്ങളും പ്രവർത്തന കാര്യക്ഷമതയുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉയർന്ന റിസ്‌കും മികച്ച വരുമാനവുമുള്ള ചെറുകിട ഓഹരികൾ നിക്ഷേപക പോർട്ട്‌ഫോളിയോകളിൽ പൊതുവേ അവഗണിക്കപ്പെടുകയാണ്. എന്നാലും നിലവിൽ ഇക്കാര്യങ്ങൾ മാറ്റം കാണുന്നുണ്ട്.
നിഫ്റ്റി 50 കഴിഞ്ഞ ഒരു മാസത്തിനിടെ 2.6 ശതമാനം നേട്ടം കൈവരിച്ചപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് 100ൽ 14.7 ശതമാനം വരുമാനമാണുണ്ടായത്. ഏഴ് വർഷത്തിനിടയിൽ, സ്മോൾ ക്യാപ് ഓഹരികൾ മറ്റ് വിപണി വിഭാഗങ്ങളെ മറികടന്നു കൊണ്ട് 27.6 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചു.
ബിഎഫ്എസ്ഐ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലും സ്മോൾ ക്യാപ് കമ്പനികൾ വിപുലമായ അവസരങ്ങൾ തുറന്നിടുന്നു, എഫ്.എം.സി.ജി, ഊർജ്ജം തുടങ്ങിയ ഉയർന്ന സാധ്യതയുള്ള മേഖലയിലും വലിയ നേട്ടങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നു. ചെറുകിട എൻ.ബി.എഫ്.സികൾക്കും ടിയർ 2-3 ബാങ്കുകൾക്കും പലിശ കുറച്ച തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, രാജ്യം ഒരു ആഗോള ഉൽപാദന കേന്ദ്രമായി ഉയർന്നുവരുമ്പോൾ, അതിന്റെ ഫലമായുണ്ടാകുന്ന വ്യാവസായിക വികാസം ചെറുകിട ക്യാപ് ഉത്‌പാദന കമ്പനികൾക്ക് അനുകൂലഘടകമാണ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |