കൊച്ചി; നാല് വർഷത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി 51 ശാഖകളുമായി ലുലു ഫിൻസെർവ് തെക്കേ ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്, ലുലു ഫിൻസെർവ് എംഡി സുരേന്ദ്രൻ അമിറ്റത്തൊടി, സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് മേഖലയിൽ ഒൻപത് ശാഖകൾ തുറന്നാണ് ഈ നേട്ടം കൈരിച്ചത്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് , തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലാണ് പുതിയ ശാഖകൾ.
2021 നവംബർ ഒന്നിന് ഇന്ത്യയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ലുലു ഫിൻസെർവിന് കേരളത്തിൽ ഇരുപതും തമിഴ്നാട്ടിൽ മുപ്പത്തിയൊന്നും ശാഖകളുണ്ട്. ചെറുകിട , ബിസിനസ്, എംഎസ്എംഇ, വ്യക്തിഗത വായ്പകളും ഇൻഷ്വറൻസ് സേവനങ്ങളും കമ്പനി ലഭ്യമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |