കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു. കുന്നത്തൂർ അംബികോദയം വി.ജി.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എ.എൽ.കീർത്തന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇളമ്പള്ളൂർ എസ്.എൻ.എം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അദിനാൻ ഹസൻ, ട്രിനിറ്റി ലൈസിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിഷിക്ത എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. റിട്ട. കോളേജ് അദ്ധ്യാപകൻ ഡോ. എം.എസ്.നൗഫലാണ് വിധിനിർണയം നടത്തിയത്.
ഇന്ന് രാവിലെ 11ന് തേവള്ളി ബി.എഡ് സെന്ററിൽ നടക്കുന്ന 'എഴുത്തുവഴി' പരിപാടിയിൽ ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് സജീവ് പാഴൂർ ഉദ്ഘാടനത്തോടൊപ്പം സമ്മാന വിതരണവും നടത്തും. ബി.എഡ് സെന്റർ പ്രിൻസിപ്പൽ ഡോ. ജെ.ലതാദേവി അമ്മ അദ്ധ്യക്ഷയാകും. ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ഡി.സുകേശൻ, കെ.ബി.മുരളീകൃഷ്ണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, എസ്.എസ്.കെ ജില്ലാ കോ ഓഡിനേറ്റർ ജി.കെ.ഹരികുമാർ, സാക്ഷരത മിഷൻ ജില്ലാ കോ ഓഡിനേറ്റർ ടോജോ ജേക്കബ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.