തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുർന്ന് പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽസംഘം ചികിത്സ തുടരുകയാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ.വി വ്യക്തമാക്കി.
ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാനാണ് ഡോക്ടർമാരുടെ ശ്രമം. മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും വി.എസിന്റെ മകൻ അരുൺകുമാർ ഇന്നലെ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |