ചേർത്തല: എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികൾ എന്നിവരുടെ സംഗമം ഇന്ന് രാവിലെ 10ന് ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ നടക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി സംഘടനാസന്ദേശം നൽകും. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുൾപ്പെടെ 520 പ്രതിനിധികൾ പങ്കെടുക്കും. സംഘടനാപ്രവർത്തനം താഴെതട്ടിൽ ഊർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ചും കാലികപ്രസക്തമായ വിഷയങ്ങൾ സംബന്ധിച്ചും ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൈസൂരുവിൽ നടന്ന ക്യാമ്പിൽ ചർച്ച ചെയ്ത തീരുമാനങ്ങൾ നടപ്പിലാക്കിയതിനെ സംബന്ധിച്ചും യോഗത്തിൽ റിപ്പോർട്ട് ചെയ്യും. കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ എത്തിയ സമുദായാംഗങ്ങളായ എട്ടുപേരെ വെള്ളാപ്പള്ളി നടേശൻ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |