ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ശക്തമായ മറുപടി നൽകാൻ ഭീകര സംഘടനകളുടെ ആസ്ഥാനം ആക്രമിക്കുന്നതിൽ കുറഞ്ഞതൊന്നും പറ്റില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്‌തതെന്ന് പ്രതിരോധ സെക്രട്ടറി സെക്രട്ടറി രാജേഷ് കുമാർ സിംഗ്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യ ശക്തമായ സന്ദേശം കൈമാറാൻ ആഗ്രഹിച്ചു. പാകിസ്ഥാനുള്ളിലെ ഭീകര ആസ്ഥാനങ്ങൾ ആക്രമിച്ചാൽ മാത്രമേ അത് കൈമാറാൻ കഴിയൂ എന്നുറപ്പായിരുന്നു. അതിനാലാണ് മുരിദ്കെയിലെയും ബഹവൽപൂരിലെയും ലഷ്‌കറെ ത്വയ്ബ, ജെയ്ഷെ ആസ്ഥാനങ്ങൾ തിരഞ്ഞെടുത്തത്. പ്രധാന താവളമായ നൂർ ഖാനിലാണ് പാകിസ്ഥാന്റെ വി.ഐ.പി സ്ക്വാഡ്രണുകൾ വിന്ന്യസിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത കേന്ദ്രങ്ങളെല്ലാം ഭീകരരെ സഹായിക്കാനായി വികസിപ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാതെ പ്രകോപനം ഒതുക്കാൻ ആസൂത്രണം ചെയ്‌തതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പക്ഷേ ഇന്ത്യൻ ആക്രമണത്തിൽ പതറിയപ്പോൾ പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻ മേധാവി വെടിനിറുത്തലിന് അപേക്ഷിച്ചെന്നും രാജേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |