കോട്ടയം: ശക്തമായ മഴയിൽ ടാപ്പിംഗ് ഭാഗികമായതോടെ റബർ ഉത്പാദനം കുറഞ്ഞു. ഷീറ്റിനും ലാറ്റക്സിനും ക്ഷാമമായതോടെ ആർ.എസ്.എസ്.എസ് ഫോർ റബർ വില 200 രൂപ കടന്നു. ലാറ്റക്സ് വിലയും ഉയർന്നു.
റബർബോർഡ് വില 201 ഉം വ്യാപാരി വില 193 രൂപയുമാണ് . കമ്പനികൾക്കായി വ്യവസായികൾ 200 രൂപയിലധികം നൽകിയാണ് ഷീറ്റ് വാങ്ങുന്നത്.
ഇന്തോനേഷ്യ ,തായ്ലാൻഡ് എന്നിവിടങ്ങളിലെ ഉത്പാദനത്തിലെ വർദ്ധനയും സാമ്പത്തിക മാന്ദ്യത്താൽ ചൈന റബർ വാങ്ങൽ കുറച്ചതും അന്താരാഷ്ട്ര വില ഇടിച്ചു. ഇറാൻ ഇറാക്ക് യുദ്ധം അവസാനിച്ചതോടെ സിന്തറ്റിക്ക് റബറിന്റെ വിലയും താഴ്ന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷിക്ക് പ്രചാരമേറിയതോടെ ഉത്പാദനം വർദ്ധിച്ചു .കുറഞ്ഞ വിലയിൽ ഷീറ്റ് ലഭിക്കുന്നതിനാൽ ടയർ കമ്പനികൾ അവിടേക്ക് നീങ്ങുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഉത്പാദന ചെലവ് കുറവായതിനാൽ പല കമ്പനികളും കൃഷിക്കായി അവിടെ വലിയ മുതൽമുടക്ക് നടത്തിയിട്ടുണ്ട്.
##
അന്താരാഷ്ട്ര വില
ബാങ്കോക്ക് -193 രൂപ
ടോക്കിയോ -178 രൂപ
ചൈന -167 രൂപ
മൂക്കുകുത്തി കുരുമുളക് വില
ഇറക്കുമതിക്കാരും അന്തർ സംസ്ഥാന കച്ചവടക്കാരും ഒത്തു കളിച്ചതോടെ കുരുമുളക് വില കിലോയ്‌ക്ക് നാലു രൂപ കുറഞ്ഞു. രണ്ടാഴ്ചക്കിടയിൽ 12 രൂപയാണ് ഇടിഞ്ഞത്. ശ്രീലങ്കൻ കുരുമുളക് സ്റ്റോക്കുള്ളതിനാൽ ഹൈറേഞ്ച് മുളകിനോട് വ്യാപാരികൾ താത്പര്യം കാട്ടുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വില കുറഞ്ഞ ശ്രീലങ്കൻ കുരുമുളകാണ് ഏറെ വിറ്റഴിക്കുന്നത്. സത്തു കമ്പനികൾക്കും ഇതിനോടാണ് താത്പര്യം. വില ഇടിഞ്ഞതോടെ കർഷകരും ചരക്ക് വിൽക്കുന്നില്ല.
കയറ്റുമതി നിരക്ക്(ടണ്ണിന്)
ഇന്ത്യ--7950 ഡോളർ
ശ്രീലങ്ക -6500 ഡോളർ
വിയറ്റ്നാം -5700 ഡോളർ
ബ്രസീൽ -5500 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |