കുട്ടനാട്: വീട്ടിൽ സൂക്ഷിച്ചുവച്ച് കള്ളും ചാരായവും വിൽപ്പന നടത്തിയ ചെത്തു തൊഴിലാളിയെ എക്സൈസ് പിടികൂടി. കുട്ടനാട് റേഞ്ചിലെ ഗ്രൂപ് 9 ടി. എസ് നമ്പർ 73 കണ്ണാടി നോർത്ത് കള്ള് ഷാപ്പിലെ തൊഴിലാളിയായ കാവാലം കുന്നുമ്മ പടിഞ്ഞാറ് ഗ്രീൻവില്ലയിൽ ഉദയകുമാറിനെയാണ് 5 ലിറ്റർ ചാരായവും 47 ലിറ്റർ കള്ളുമായി പിടി കൂടിയത്. ഇയാൾ കായൽ മേഖലയിലെ തെങ്ങുകൾ ചെത്തിയെടുക്കുന്ന കള്ള് ചാരായമാക്കി, കായലിൽ തന്നെ കൊണ്ടുപോയി വിൽപ്പന നടത്തി വരുകയായിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കുട്ടനാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം. എസ് സുഭാഷിനെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ദിലീഷ്, ഇ. ഡി സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജീന വില്യം, ഡ്രൈവർ വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |