വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റിൽ അവശേഷിക്കാത്ത വിഭാഗങ്ങൾക്കുള്ള സ്പോട്ട് അഡ്മിഷനും ഇന്ന് അതതു പഠനവകുപ്പുകളിൽ നടത്തും. രണ്ടാംഘട്ട അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കാൻ സാദ്ധ്യതയുള്ളവരുടെ അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി ഹാജരാകണം.
സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ രാവിലെ 11ന് ഹാജരാകണം. ഒഴിവുകൾ: മലയാളം- മുസ്ലിം-1, ഇ.ഡബ്ലിയു.എസ്-2, എൽ.സി-1, എസ്.സി-3, എസ്.ടി-1, സംസ്കൃതം-ഓപ്പൺ മെരിറ്റിൽ-7, ഈഴവ-1, മുസ്ലിം-2, എൽ.സി-1, ഇ.ഡബ്ലിയു.എസ്-2, എസ്.സി-3, എസ്.ടി-1, മാത്തമാറ്റിക്സ്- എസ്.ടി-2, ഹിന്ദി- ഓപ്പൺ മെരിറ്റ്-1, ഈഴവ-1, മുസ്ലിം-2, എൽ.സി-1, ഇ.ഡബ്ലിയു.എസ്-2, എസ്.സി-3, എസ്.ടി-1, ബയോളജി-എസ്.ടി-1, ഹിസ്റ്ററി- ഇ.ഡബ്ലിയു.എസ്-1, ഇക്കണോമിക്സ്-എസ്.സി-2, ഫിസിക്സ്- എസ്.സി-1, എസ്.ടി-1, ഇംഗ്ലീഷ്- എസ്.ടി-1, ജിയോളജി-എസ്.സി-1. കൂടുതൽ വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ (admissions.keralauniversity.ac.in). ഇമെയിൽ: cssfyugphelp2025@gmail.com, ഫോൺ: 0471-2308328, 9188524612.
ഒന്നാം വർഷ ബി.എഡ് പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ ബിഎഡ്
പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 1. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 1 വരെ ഓപ്ഷൻ നൽകാം. അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്
https://admissions.keralauniversity.ac.in/bed2025 സന്ദർശിക്കുക. ഫോൺ: 8281883053
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/pg2025 സന്ദർശിക്കുക. ഫോൺ: 8281883052
പി.ജി സി.എസ്.എസ് & എം.ടെക് റാങ്ക് ലിസ്റ്റ്
പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള (പി.ജി സി.എസ്.എസ് & എം.ടെക്) പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിനായി പി.ജി സി.എസ്.എസ്, എം.ടെക് അഡ്മിഷൻ പോർട്ടൽ സന്ദർശിക്കണം. വിശദ വിവരങ്ങൾക്ക് :ഫോൺ: 0471-2308328, ഇമെയിൽ: csspghelp2025@gmail.com
ഓർമിക്കാൻ..
1. ജെ.എൻ.യു പി.എച്ച്ഡി അഡ്മിഷൻ: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ 2025- 26 വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് ജൂലായ് 7 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: jnuee.jnu.ac.in.
പി.ജി ഡിപ്ലോമആദ്യഘട്ട അലോട്ട്മെന്റ്
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിന്റെ ആദ്യഘട്ട അലോട്ട്മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഹാജരായി കോഴ്സ് ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 62, 63, 64.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |