കായംകുളം: ആലപ്പുഴ,കൊല്ലം,കോട്ടയം ജില്ലകളിൽ ധനകാര്യ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ മോഷണവും മോഷണ ശ്രമങ്ങളും നടത്തിയ പ്രതിയെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം വേളിനെല്ലർ പഞ്ചായത്തിൽ ഓയൂർ നസീർ മൻസിലിൽ നവാസിനെയാണ് (45) അന്വേഷണ സംഘം തന്ത്രപരമായി കീഴടക്കിയത്. സ്വന്തമായി വാഹനം ഉപയോഗിക്കാതെ രാത്രിയിൽ ബസിൽ സഞ്ചരിച്ച് പ്രത്യേക രീതിയിൽ മോഷണം
നടത്തി വന്ന പ്രതിയെ സസൂഷ്മം നിരീക്ഷിച്ചാണ് പിടികൂടിയത്. കരീലക്കുളങ്ങര ,കൊല്ലം ചാത്തന്നൂർ,കോട്ടയം ഗാന്ധിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രതി സമാന രീതിയിലെ മോഷണങ്ങൾ നടത്തിയതിന് കേസുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |