കൊല്ലം: രാത്രിയിൽ വീട്ടുമുറ്റത്ത് അരുമകൾക്ക് ചികിത്സ ഒരുക്കി മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി സർജനും അറ്റൻഡറും അടങ്ങുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ജില്ലയിൽ പ്രവർത്തന സജ്ജമായി. അഞ്ചൽ, ചടയമംഗലം, ചവറ, ഇത്തിക്കര, കൊട്ടാരക്കര ബ്ളോക്കുകളിലായി അഞ്ച് ആംബുലൻസ് മൊബൈൽ യൂണിറ്റുകളാണ് രംഗത്തുള്ളത്.
അഞ്ചൽ, കടയ്ക്കൽ, അരിനല്ലൂർ, ചാത്തന്നൂർ, കുഴിമതിക്കാട് എന്നീ ഗവ. മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാണ് മെബൈൽ യൂണിറ്റുകളുടെ പ്രവർത്തനം. 1962 എന്ന കാൾ സെന്ററിലേക്ക് നേരിട്ട് വിളിക്കാം. ഉടൻ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കാൾ സെന്ററിൽ നിന്ന് ആംബുലൻസുകളിൽ സന്ദേശമെത്തും. വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാണ് സേവനം. നിലവിൽ വൈകിട്ട് 3 വരെയാണ് ഗവ. മൃഗാശുപത്രികളുടെ പ്രവർത്തനം.
ഇതിന് ശേഷം ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഏഴിടങ്ങളിലായി വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പ്രവർത്തിക്കുന്ന രാത്രികാല സർവീസും വകുപ്പ് നൽകുന്നുണ്ട്.
വിളിക്കാം-1962
ജില്ലാ വെറ്ററിനറി കേന്ദ്രം, കൊല്ലം
9946725799
മൃഗാശുപത്രികൾ
കരുനാഗപ്പള്ളി -7907767974
പുനലൂർ-7034993878
വയയ്ക്കൽ-9995711562
കുന്നത്തൂർ-9074466427
കുണ്ടറ-7356704963
കണ്ണനല്ലൂർ-8075195994
രാത്രിയിലുണ്ടാകുന്ന ഏത് അടിയന്തര ഘട്ടത്തിലും മൊബൈൽ വെറ്ററിനറി സംഘത്തിന്റെ സേവനം ലഭ്യമാണ്. പൊതുജനങ്ങൾക്കും കർഷകർക്കും വിളിക്കാം.
ഡോ. ഡി.ഷൈൻകുമാർ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |