കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. ഇന്നലെ പുലർച്ചെ ധനുഷ്കോടിക്കും തലൈമാന്നാറിനും സമീപത്തായിരുന്നു സംഭവം. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.
രാമേശ്വരം സ്വദേശികളായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ തലൈമാന്നാറിലെ നേവൽ പോർട്ടിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായവരെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി.
സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത് പതിവാണ്. വിഷയം കൈകാര്യം ചെയ്യുന്നതിന് ശ്രീലങ്കൻ അധികൃതരുമായി നയതന്ത്ര ഇടപെടൽ നടക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |