കുറ്റ്യാടി: ജില്ല തദ്ദേശ സ്വയംഭരണ വകുപ്പും ട്രൈബൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്യുന്ന 'അക്ഷരോന്നതി' പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കുറ്റ്യാടി കൊക്കനറ്റ് സിറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസയ്ക്ക് ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി (സോൺ ഡയറക്ടർ - കമ്മ്യൂണിറ്റി ഡെവലപ്മെന്റ്) പുസ്തകങ്ങൾ കൈമാറി. ജെ.സി.ഐ പ്രസിഡന്റ് ഡോ. ഇർഷാദ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.പി. ചന്ദ്രൻ, സബിന മോഹൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. ബാബു, ജെ.സി.ഐ സെക്രട്ടറി ജെ.സി. സുജിത്ത് എ.കെ, ജെ.സി. നാരായണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |