കൊച്ചി: മരട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മത്സ്യബന്ധനം ഉപജീവനമാക്കിയ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയും വലയും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവ്വഹിച്ചു. പത്ത് മത്സ്യ തൊഴിലാളികളാണ് പദ്ധതിപ്രകാരം ഗുണഭോക്താക്കളായത്. വൈസ്‌ചെയർ പേഴ്‌സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, ബെൻഷാദ് നടുവിലവീട്, ചന്ദ്രകലാധരൻ, മോളി ഡെന്നി, രേണുക ശിവദാസ്, ജയ ജോസഫ്, അസിസ്റ്റന്റ് ഫിഷറീസ് ഓഫീസർ ആഷ്‌ന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |