കായംകുളം: കായംകുളത്ത് 21 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ ആയ കേസിൽ പ്രധാന കണ്ണി പിടിയിലായി. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ വാങ്ങി നൽകിയ കർണ്ണാടക കുടക് ജില്ലയിൽ മടിക്കേരി താലൂക്കിൽ നാപോക്ലു വില്ലേജിൽ യെമ്മേമാട് ബെലിയാത്ത് വീട്ടിൽ അജൂക്ക എന്ന് വിളിക്കുന്ന മുഹമ്മദ് അസറുദ്ദീൻ ( 29 ) അറസ്റ്റിലായത് .
കഴിഞ്ഞ മാർച്ച് 25 ന് ഡി.ജി.പിയുടെ ഓപ്പറേഷൻ ഡി.ഹണ്ടിന്റെ ഭാഗമായി കായംകുളത്തു നിന്നും അറസ്റ്റിലായ കൊല്ലം കുന്നത്തൂർ സ്വദേശികളായ ആകാശ്, റീഗൽ രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റാക്കറ്റിലെ കണ്ണികളായ നിലമ്പൂർ സ്വദേശി ശ്രീരാഗ്, പത്തനാപുരം സ്വദേശിയായ അൻസാരി എന്നിവരെ എറണാകുളത്തു നിന്നും പിടികൂടി . ഇവരെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അസറുദ്ദീനെ കായംകുളം പൊലീസ് കുടകിലെത്തി പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ,കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |