തിരുവനന്തപുരം:സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷൻ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ.അനിൽ അറിയിച്ചു.ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.4 മുതൽ ജൂലായിലെ റേഷൻ വിതരണം ആരംഭിക്കും.ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും ജൂലായ് 2നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
സോളാർ സബ്സിഡിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:സോളാർ ഓൺഗ്രിഡ് പദ്ധതികളുടെ സർക്കാർ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു.പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് ഇ.എം.ഐ സൗകര്യവും ലഭിക്കും. സി.എസ്.പി.ടി യുടെയും കെ.എസ് .ഇ.പിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സോളാർ പദ്ധതികൾക്കും സബ്സിഡിക്ക് അപേക്ഷിക്കാം.ഫോൺ: 9349342756,9778805529,8921906233.
കന്യാകുമാരി - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം:കന്യാകുമാരിയിൽ നിന്ന് തമിഴ്നാട് റൂട്ട് വഴി ഹൈദരാബാദിലേക്ക് ജൂലായ് 2മുതൽ പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവ്വീസ്.ബുധനാഴ്ചകളിൽ വൈകിട്ട് 5.20 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പകൽ 2.30ന് കന്യാകുമാരിയിൽ എത്തും.ട്രെയിൻ നമ്പർ 07230.മടക്ക സർവ്വീസിൽ കന്യാകുമാരിയിൽ നിന്ന് ജൂലൈ 4 മുതൽ 25 വരെയുള്ള വെള്ളിയാഴ്ചകളിൽ രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം പകൽ 2.30 ന് ഹൈദരാബാദ് എത്തും.ട്രെയിൻ നമ്പർ 07229.
കുടുംബക്കോടതി
നിയമനം: ചുരുക്കപ്പട്ടിക
കൊച്ചി: കുടുംബക്കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ 27ലെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പട്ടികയും കോൾ ലെറ്ററും https://hckrecruitment.keralacourts.in എന്ന പോർട്ടലിൽ ലഭ്യമാണ്.
സ്കോൾകേരള ഹയർസെക്കൻഡറി രണ്ടാംവർഷ പ്രവേശനം
ജൂലൈ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സ്കോൾകേരള 2025-26 അദ്ധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്സിന് രണ്ടാംവർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ജൂലായ് 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങളും www.scolekerala.org വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലായ് 17 വൈകിട്ട് അഞ്ചിനു മുൻപായി സ്കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |