കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജിനെതിരെ സമരം നടത്തിയ സി.പി.എമ്മാണ് കൂത്തുപറമ്പ് വെടിവയ്പ് കേസിൽ മാപ്പ് പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാശ്രയ സ്ഥാപനങ്ങളെ അന്നെതിർത്ത സി.പി.എം ഇപ്പോൾ സ്വകാര്യ സർവകലാശാലാ നിയമം പാസാക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
മന്ത്രിയായിരുന്ന എം.വി. രാഘവന്റെ ജീവൻ അപകടത്തിലായ ഘട്ടത്തിലാണ് റവാഡ ചന്ദ്രശേഖരൻ വെടിവയ്ക്കാൻ ഉത്തരവിട്ടത്. എം.വി. രാഘവനെ കൊലപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചത്.
രമേശ് ചെന്നിത്തല തന്നെക്കുറിച്ചല്ല പരാതി പറഞ്ഞത്. പ്രശ്നങ്ങളുണ്ടെന്ന് വരുത്താനാണ് ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. ചെന്നിത്തല പറഞ്ഞ നല്ലവാക്കിനെക്കുറിച്ച് ചോദിക്കാതെ കുത്തിത്തിരിപ്പുണ്ടാക്കുകയാണ്. 2026ലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ ടീം യു.ഡി.എഫിന്റെ കരുത്ത് വ്യക്തമാകുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |