കണ്ണൂർ: ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരളയുടെ (ഐ.വി.എ) നേതൃത്വത്തിൽ ലോക ജന്തുജന്യ രോഗദിനം ആചരിക്കും. ആറിന് രാവിലെ പത്തിന് കണ്ണൂർ കൃഷ്ണ ഇൻ റിസോർട്ടിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.കെ ശൈലജ എം.എൽ.എ മുഖ്യാതിഥിയാകും. ജന്തുജന്യ രോഗങ്ങൾ തടയാൻ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം, രോഗങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുക തുടങ്ങിയ കാര്യങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഇന്ത്യയിൽ ഉയർന്നു വരുന്ന ജന്തുജന്യ രോഗങ്ങൾ, വെല്ലുവിളികളും പരിമിതികളും എന്നീ രണ്ടു വിഷയങ്ങളിൽ ഡോ. വി.കെ പ്രമോദ്, ഡോ. സഞ്ജയ് എന്നിവർ പ്രസംഗിക്കും. ാർത്താസമ്മേളനത്തിൽ ഐ.വി.എ സംസംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.കെ.പി മോഹൻകുമാർ, ഡോ. കെ.വി സന്തോഷ് കുമാർ, ഡോ. എം.പി.സുജൻ, ഡോ. പി.കെ പത്മരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |