മീശ പിരിച്ച് കൂളിംഗ് ഗ്ളാസ് ധരിച്ച് ചുണ്ടിൽ പൈപ്പുമായി ദാഹ എന്ന കഥാപാത്രമായി ബോളിവുഡ് താരം ആമിർ ഖാൻ. രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്കുമായി ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ കാമിയോ റോളിൽ ആണ് ആമിർ എത്തുന്നത്.
സിനിമയിൽ 15 മിനിറ്ര് നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് വിവരം . രജനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെ ലോകേഷ് കനകരാജ് ഒരുക്കിയിട്ടുണ്ടെന്നും ആരാധകർ. ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് കൂലിയിൽ ആമിർ എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താൻ വലിയ രജനികാന്ത് ആരാധകനാണെന്നും കഥ പോലും കേൾക്കാതെയാണ് കൂലിയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ നേരത്തേ വ്യക്തമാക്കിയിരുന്നു.രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ കൂലി ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തുന്നുണ്ട്. ഐമാക്സ് സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തും. നാഗാർജുന , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം.ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, സംഗീതം അനിരുദ്ധ് രവിചന്ദർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |