കൊച്ചി: ടൂറിസത്തെ ലക്ഷ്യമാക്കി നവംബറിൽ കൊച്ചിയിലെത്തിച്ച ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു. റൂട്ട് പോലും അന്തിമമായി നിശ്ചയിക്കാനാകാത്തതാണ് ഉദ്ഘാടനം നീളാൻ കാരണം. ഏറെ കാത്തിരുന്നാണ് എറണാകുളം ഡിപ്പോയ്ക്ക് ഡബിൾ ഡെക്കർ ലഭിച്ചത്. തോപ്പുപടിയിലെ കേബിളുകളും ഇലക്ട്രിക് ലൈനുകളും ബസിന്റെ വഴി മുടക്കി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് ഓപ്പൺ ഡബിൾ ഡെക്കറെത്തിയത്. നേരത്തെ കാരിക്കാമുറിയിലെ ഗ്യാരേജിലായിരുന്ന ബസിപ്പോൾ ആലുവയിലേ റീജിയണൽ വർക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു.
റൂട്ട് തർക്കം
നേരത്തെ തേവര, ബി.ഒ.ടി പാലം, കുണ്ടന്നൂർ നിന്ന് രണ്ടു കിലോമീറ്റർ, ഇവിടെ നിന്ന് തിരിച്ച് ജോസ് ജംഗ്ഷൻ, മഹാരാജാസ് കോളേജ്, ഗോശ്രീ വഴി കാളമുക്ക് എന്നതായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോൾ ആദ്യം ഗോശ്രീയിലേക്ക് ബസ് പോകണമെന്നതാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം.
70 പേർക്ക് സഞ്ചരിക്കാം
പൂർണമായും തുറന്ന മുകൾഭാഗത്ത് 40സീറ്റും താഴെ 30 സീറ്റുമാണ്. മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ സഞ്ചരിക്കാനായിരുന്നു നീക്കം. നിരക്ക് തീരുമാനിച്ചിട്ടില്ല.
ആദ്യ റൂട്ട്
വൈകിട്ട് അഞ്ചിന് എറണാകുളം സ്റ്റാൻഡിൽ നിന്നാരംഭിച്ച് തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എത്തി അവിടെ നിന്ന് മറൈൻഡ്രൈവ് വഴി സ്റ്റാൻഡിലേക്ക്.
മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ
രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണനയിൽ
ബുക്കിംഗ് ഓൺലൈനിലൂടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |