കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത് ഗുരുതരമായ അനാസ്ഥ മൂലമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വാമദേവൻ, വൈസ് പ്രസിഡന്റ് വി. രാജഗോപാൽ, ട്രഷറർ കെ. മുരളീധരൻ, സെക്രട്ടറിമാരായ കോട്ടയ്‌ക്കകം ജയകുമാർ, പി.കെ. തമ്പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |