മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി തന്റെ 44ാം ജന്മദിനം ആഘോഷിക്കുകയാണ്. ധോണിയുടെ മത്സരം കാണുന്ന പോലെ ആരാധകർക്ക് ഏറെ ആകാംക്ഷയുള്ള കാര്യം അദ്ദേഹത്തിന്റെ വണ്ടി ശേഖരമാണ്. വാഹനങ്ങളോടും മോട്ടോർ സൈക്കിളുകളോടുമുള്ള ധോണിയുടെ അഭിനിവേശം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ പോലെ തന്നെ വളരെ ശ്രദ്ധേയമാണ്.
താരത്തിന്റെ കൂറ്റൻ ഗ്യാരേജിനെ സവിശേഷമാക്കുന്ന കാറുകളും ബൈക്കുകളും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും ശ്രദ്ധനേടാറുണ്ട്. അതുകൊണ്ട് തന്നെ ധോണിയുടെ ഗ്യാരേജിലേക്ക് വരാൻ എല്ലാവർക്കും കൗതുകമാണ്. ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക്, നിസ്സാൻ 4W73, ഹമ്മർ H2, തുടങ്ങിയ കാറുകളാണ് നിലിവിൽ അദ്ദേഹത്തിനുള്ളത്..
2017ൽ യുഎസിലാണ് ആദ്യമായി ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക് പുറത്തിറങ്ങുന്നത്. 6.2 ലിറ്റർ സൂപ്പർചാർജ്ഡ് V8 HEMI എഞ്ചിനാണ് ഇതിന് കരുത്ത് പകർന്നിരിക്കുന്നത്. ധോണിയുടെ ശേഖരത്തിലെ ഏറ്റവും ശക്തമായ കാറുകളിൽ ഒന്നായിട്ടാണ് ഇത് അറിയപ്പെടുന്നത്. അടുത്തതായി നിസാനാണ്. പരിഷ്കരിച്ച നിസാൻ 4W73 എന്ന മോഡലിലാണ് അദ്ദേഹത്തിനുള്ളത്. ഇത് വിന്റേജ് ഗണത്തിൽപ്പെടുത്താവുന്ന കാറാണ്.
2021ലാണ് ഫോർഡിന്റെ 1969 മോഡൽ മസ്താങ് തന്റെ കാർ ശേഖരണത്തിലേക്ക് താരം ഉൾപ്പെടുത്തിയത്. അമേരിക്കൻ മസിൽ കാറെന്ന് അറിയപ്പെടുന്ന മസ്കതാംങിന്റെ എഞ്ചിനും ഡിസൈനും വളരെയധികം ആകർഷകമാണ്. കാറുകൾക്ക് പുറമേ,വ്യത്യസ്ത തരത്തിലുള്ള ബൈക്കുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ഏകദേശം 100ഓളം ബൈക്കുകൾ തനിക്ക് സ്വന്തമായുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ധോണി പറഞ്ഞത്. കുറേയധികം ബൈക്കുകൾ ഉണ്ടെങ്കിലും അവയൊന്നും ഓടുന്ന അവസ്ഥയിലല്ലെന്നും ധോണി പറഞ്ഞു. അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും അപൂർവമായ ബൈക്കുകളിൽ ഒന്നാണ് നോർട്ടൺ ജൂബിലി 250 മോട്ടോർ സൈക്കിൾ നിർമ്മാതാക്കളുടെ വജ്രജൂബിലി ആഘോഷിക്കുന്ന 1958-ലാണ് ഈ വിന്റേജ് ബൈക്ക് പുറത്തിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |