കുറ്റ്യാടി : ഓണത്തിന് റേഷൻ അലോട്ട്മെന്റ് തരില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി കുറ്റ്യാടി പോസ്റ്റോഫീസ് മാർച്ച് നടത്തി. ഓണത്തിന് മുൻഗണേതര വിഭാഗത്തിന് അരിയുടെ സ്പെഷ്യൽ അലോട്ട്മെന്റ് നൽകണമെന്നും മുൻഗണേതര വിഭാഗത്തിന് ഗോതമ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രഹ്ലാദ് ജോഷിയ്ക്ക് നിവേദനം നൽകുകയുണ്ടായി. കൂടിക്കാഴ്ചയിൽ സ്പെഷ്യൽ അരി ഓണത്തിന് നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ മോഹൻദാസ് , പി ഭാസ്കരൻ, ഇ രാധാകൃഷ്ണൻ, ടി സുഗതൻ, സി സുരേന്ദ്രൻ, ബാബു കക്കട്ട്, കമല സുമാലയം, എം മനോജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |