ചിറ്റൂർ: പുരോഗമന കലാസാഹിത്യ സംഘം മണിയേരി യൂണിറ്റ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനാ വസന്തം മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷറർ കെ.സെയ്തൂ മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എ.ചൈതന്യ കൃഷ്ണൻ, എൻ.ജയപ്രകാശ്, ചലച്ചിത്ര പിന്നണി ഗായകനുമായ പ്രണവം ശശി, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി വി.അനന്ത കുമാർ, പ്രസിഡന്റ് കെ.സഹദേവൻ, എ.തങ്കമണി, സി.സ്വാമിനാഥൻ, പി.ശശിധരൻ, കെ.പ്രേംജിത്, പി.വി.സുന്ദരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |