തൃശൂർ: തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഉച്ചയ്ക്കു ശേഷമുള്ള ഒ.പി വിഭാഗത്തിൽ ജോലി ചെയ്യുന്നതിനായി പാർട്ട് ടൈം ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം. നിയമനം 179 ദിവസത്തേക്ക് താത്കാലികമായിരിക്കും. അർഹരായ അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലായ് 15ന് ഉച്ചയ്ക്ക് മൂന്നിന് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കേരളത്തിലെ കൗൺസിൽ രജിസ്‌ട്രേഷൻ നിയമനത്തിന് അനിവാര്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2285746.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |