തൃശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള ഐസൊലേഷൻ വാർഡിന്റെ സീലിംഗ് അടർന്നു വീണു. വരാന്തയിലെ പി.വി.സി ഷീറ്റുകൊണ്ടുള്ള സിലിംഗിന്റെ ഒരു ഭാഗമാണ് അടർന്നു വീണത്. വൈദ്യൂതീകരണ പ്രവൃത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സീലിംഗ് അഴിച്ച് കേബിളുകൾ സ്ഥാപിച്ചിരുന്നു. ശേഷം സിലിംഗിന്റെ മുഴുവൻ സ്‌ക്രൂകളും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതിനാലാണ് സീലിംഗ് താഴെ വീണത്.പണി പൂർത്തിയാകാത്തതിനാലാണ് ഊരിമാറ്റിയ സീലിംഗ് ഉറപ്പിക്കാതിരുന്നതെന്ന് ജോലിക്കാർ പറഞ്ഞു. എം.എൽ.എയുടെ വികസനഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് ഒന്നേമുക്കാൽ കോടി ചെലവിട്ടായിരുന്നു നിർമ്മാണം. തൃശൂർ ഡിസ്ട്രിക് ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കായിരുന്നു ചുമതല. ഫെബ്രുവരിയിൽ വാർഡിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവൃത്തികൾ പൂർത്തികരിക്കാത്തതിനാൽ കെട്ടിടം ആശുപത്രിക്ക് കൈമാറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |