വാഷിംഗ്ൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നോബെലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ,നോബെൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് നെതന്യാഹു കൈമാറി. സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ തുടർന്നാണ് തീരുമാനമെന്ന് നെതന്യാഹു പറഞ്ഞു. നോബെൽ കമ്മിറ്റിക്ക് മുന്നാകെ നാമനിർദ്ദേശം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നതായും സമാധാന നോബെൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്നും നെതന്യാഹു പറഞ്ഞു. സമാധാന നോബെലിന് ശുപാർശ ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.
ഇറാനുമായുള്ള ചർച്ചക്കുള്ള തീയതി തീരുമാനിക്കുമെന്നും മിഡിൽ ഈസ്റ്റ് വക്താവ് സ്റ്റീവ് വിറ്റ്കോവ് വൈകാതെ ഇറാനുമായുള്ള ചർച്ചയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഉടനടിയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |