കൊല്ലം: തീപിടിത്തത്തെ തുടർന്ന് അറബിക്കടലിൽ കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിനെ നിരീക്ഷിക്കാൻ പട്രോളിംഗ് നടത്തുന്ന കൂറ്റൻ ടഗ് കൊല്ലം പോർട്ടിലെത്തി. ക്രൂ ചേഞ്ചിംഗിനൊപ്പം ശുദ്ധജലവും സുരക്ഷാ ഉപകരണങ്ങളും ശേഖരിക്കാനാണ് ടഗ് എത്തിയത്.
മുംബയ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള കനേറ മേഘ് എന്ന ടഗാണ് എത്തിയത്. ടഗിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ കൊല്ലം പോർട്ടിൽ ഇറങ്ങി. പകരം രണ്ടുപേർ ടഗിൽ ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.
മുങ്ങിയ കപ്പൽ കേന്ദ്രീകരിച്ചുള്ള സാൽവേജ് ഓപ്പറേഷന് മുന്നോടിയായുള്ള നിരീക്ഷണത്തിനാണ് കനേറ മേഘിനെ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും ശേഖരിക്കാൻ ടഗ് രണ്ടാഴ്ചയ്ക്ക് ശേഷം കൊല്ലം പോർട്ടിൽ വീണ്ടും എത്താൻ സാദ്ധ്യതയുണ്ട്. സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ടഗ് അടുപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |