സനാ: യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഹൂതി ആക്രമണത്തെ തുടർന്ന് ചരക്കുകപ്പൽ മുങ്ങി. 3 പേർ മരിച്ചു. 6 പേരെ രക്ഷപ്പെടുത്തി. ലൈബീരിയൻ പതാക വഹിക്കുന്ന, ഗ്രീക്ക് നിയന്ത്രണത്തിലുള്ള 'എറ്റേർണിറ്റി സി" എന്ന കപ്പലാണ് മുങ്ങിയത്. 25 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ഇതിൽ ചിലരെ ഹൂതി വിമതർ പിടികൂടി. എത്ര പേർ ഹൂതികളുടെ പിടിയിലുണ്ടെന്ന് വ്യക്തമല്ല. കപ്പൽ ജീവനക്കാരിൽ 21 പേർ ഫിലിപ്പീൻസ് സ്വദേശികളാണ്. ഒരാൾ റഷ്യക്കാരനും. മറ്റുള്ളവരുടെ വിവരം വ്യക്തമല്ല. തിങ്കളാഴ്ചയാണ് കപ്പലിന് നേരെ റോക്കറ്റാക്രമണമുണ്ടായത്. ഗുരുതര കേടുപാട് സംഭവിച്ച കപ്പലിന് നേരെ ചൊവ്വാഴ്ചയും ആക്രമണം തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |