ബംഗളൂരു: 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പക്കേസിലെ മുഖ്യപ്രതിയായ എ രാജ എന്ന ടെയ്‌ലർ രാജ (48) 26 വർഷത്തിനുശേഷം ബംഗളൂരുവിൽ പിടിയിൽ. കർണാടകയിലെ ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘവും കോയമ്പത്തൂർ സിറ്റി പൊലീസും ചേർന്നാണ് ഇയാളെ ബുധനാഴ്ച പിടികൂടിയത്. ഇന്നലെ കോയമ്പത്തൂർ പൊലീസ് റിക്രൂട്ട്മെന്റ് സ്കൂളിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിന് ശേഷം കോയമ്പത്തൂർ അഞ്ചാം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ 24 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി അനുമതി നൽകി.
1998 ഫെബ്രുവരി 14ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു ശേഷം കോയമ്പത്തൂർ ഉക്കടത്തുള്ള ബിലാൽ എസ്റ്റേറ്റ് സ്വദേശിയായ രാജ ഒളിവിലായിരുന്നു. അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമ്മിച്ച ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് രാജ തയ്യൽക്കാരനായിരുന്നു. കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്‌ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിനുള്ള ബോംബുകൾ നിർമ്മിച്ച് സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |