ഹൈദരാബാദ്: അയൽവാസിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയുടെ വീഡിയോ വൈറലാകുന്നു. തന്റെ കോഴിയുടെ കാലുകൾ വടിയുപയോഗിച്ച് അടിച്ചൊടിച്ച അയൽവാസിയായ രാകേഷിനെതിരെയാണ് ഗംഗമ്മ എന്ന വൃദ്ധ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലായിരുന്നു സംഭവം.
കാലൊടിഞ്ഞ കോഴിയുമായാണ് വൃദ്ധ നക്രേക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസുകാരും വൃദ്ധയും തമ്മിലുളള സംഭാഷണങ്ങളാണ് ഇപ്പോൾ വൈറലായത്. വളരെയധികം വിഷമത്തോടെയാണ് ഗംഗമ്മ പൊലീസുകാരോട് സംസാരിച്ചത്. രാകേഷിനെതിരെ കേസെടുക്കണമെന്നാണ് വൃദ്ധയുടെ ആവശ്യം. ദിവസവും പറമ്പിൽ ചുറ്റിത്തിരിയുന്ന കോഴി വൈകുന്നേരമാകുമ്പോൾ വീട്ടിലേക്കെത്തും. എന്നാൽ ഇന്ന് വൈക്കോൽ കൂനയ്ക്ക് സമീപം കോഴിയെ കണ്ട രാകേഷ് വടിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഗംഗമ്മ പറഞ്ഞു.
పోలీస్ స్టేషన్లో కోడి పంచాయితీ
— Telugu Scribe (@TeluguScribe) July 10, 2025
కోడిని కొట్టాడని పోలీసులకు ఫిర్యాదు చేసిన మహిళ
నల్గొండ జిల్లా నకిరేకల్ పట్టణంలోని గొల్లగూడెంలో తన గడ్డివాములో గింజలు తింటుందని, కర్రతో కొట్టి కోడి కాళ్లు విరగగొట్టిన రాకేష్ అనే వ్యక్తి
దీంతో పోలీసులకు ఫిర్యాదు చేసిన గంగమ్మ
పోలీసులు సర్దిచెప్పే… pic.twitter.com/I9MssgNZbh
തനിക്ക് നഷ്ടപരിഹാരമായി പണം ആവശ്യമില്ല. എന്നാൽ നീതി വേണമെന്നാണ് വൃദ്ധ പൊലീസിനോട് പറഞ്ഞത്. എന്നാൽ രാകേഷുമായുളള പ്രശ്നത്തിന് ഗ്രാമത്തിലെത്തി പരിഹാരം കാണാമെന്നാണ് പൊലീസ് ഗംഗമ്മയോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഗംഗമ്മയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് അയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |