അങ്കമാലി: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കറുകുറ്റി ബസ്ലേഹം പൈനാടത്ത് പി.പി. ജോയ് (60) ആണ് മരിച്ചത്. അങ്കമാലി - മഞ്ഞപ്ര റൂട്ടിൽ അങ്കമാലി എസ്.എൻ.ഡി.പി കവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ ഇന്നലെ മൂന്നരയോടെയാണ് സംഭവം. ലോറിയും സ്കൂട്ടറും മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോയി റോഡിനരികിലെ കാനയിൽ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോയിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിറുത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് മുല്ലശേരി പാലത്തിന് സമീപത്ത് വച്ച് പിടികൂടി. കിടങ്ങൂരിലെ വീട്ടിലെ ഇലക്ട്രിക്കൽ ജോലിക്കായി അങ്കമാലിയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് ജോയി അപകടത്തിൽപ്പെട്ടത്. ഭാര്യ: റീന. മക്കൾ: ബ്ലെസി (യു.കെ), ബ്ലെസൻ. മരുമകൻ: ജോസഫ് (യു.കെ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |