ശിവഗിരി: ശ്രീനാരായണ ഗുരുദേവനെയും ശിവഗിരി മഠത്തെയും അറിയുന്നതിനായി കൊല്ലം അഞ്ചാലുംമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം ശിവഗിരിയിലെത്തി.സ്കൂളിലെ മലയാളം വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര. വെദിക മഠത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിദ്യാർത്ഥികളെ സ്വീകരിച്ചു. വിദ്യാദേവത പ്രതിഷ്ഠയുള്ള ശാരദാമഠം,ഗുരുദേവ റിക്ഷാമണ്ഡപം,ബോധാനന്ദസ്വാമി സമാധിപീഠം, മഹാസമാധി എന്നിവിടങ്ങളും ദർശിച്ചു. മഹാത്മാഗാന്ധി -ഗുരുദേവ സമാഗമ വേദിയായ ശിവഗിരിവൈദിക മഠത്തിൽ ഏറെനേരം ചിലവഴിച്ചായിരുന്നു മടക്കം. അദ്ധ്യാപകരായ രേഖ.പി.എസ്,ധന്യ.എസ്,രാജലക്ഷ്മി.എസ്,ശ്യാമ.എസ്.ആർ,സുജിത് കുമാർ,ശ്രീനിവാസൻ, വിദ്യാരംഗം കൺവീനർ ബിന്ദു.ബി, മലയാളം കൺവീനർ ജയകുമാരി.ആർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ശിവഗിരി മഠം സന്ദർശിച്ച കൊല്ലം അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കൊപ്പം വൈദിക മഠത്തിന് മുന്നിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |