കോഴിക്കോട്: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) 18-ാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.എം.എ യുടെ അക്ഷരമുദ്ര പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങിൽ അദ്ധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി എ.ഐ.എം.എ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. വയനാട് പുനരധിവാസത്തിന് വീട് നിർമാണത്തിനായുള്ള തുക തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യ്ക്ക് കെെമാറി. പി.വി ചന്ദ്രൻ, കെ.ആർ മനോജ്, എ.കെ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |