വണ്ടൂർ: പൂക്കുളം ഗവ. എൽ.പി സ്‌കൂളിൽ നടത്തിയ നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് ജെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ഇ.പി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻതാലൂക്ക് സെക്രട്ടറി സി. ജയപ്രകാശ് പദ്ധതി വിശദീകരിച്ചു. കെ.പി. ഭാസ്‌കരൻ, ഇ. പത്മാക്ഷൻ, സി. അബ്ദുൽ റഷീദ്, സി.എം. ഉഷ എന്നിവർ സംസാരിച്ചു. സോമസുന്ദരൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |