അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിലുള്ള മികവ് 2025 പ്രതിഭാ സംഗമം 19 ന് യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. എന്റെ ഗുരു എന്ന വിഷയത്തിൽ രാവിലെ 9.30 മുതൽ പാർവതി മനോജ് നയിക്കുന്ന പ്രഭാഷണം . 10 ന് നടക്കുന്ന യോഗത്തിൽ അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം .മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും ആദരിക്കലും ഗുരുകടാക്ഷം വിദ്യാഭ്യാസ നിധി വിതരണവും ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ നിർവഹിക്കും. എസ്..എസ് .എൽ .സി, പ്ലസ് ടു മെറിറ്റ് അവാർഡ് വിതരണം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ നിർവഹിക്കും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ മഞ്ജു ബിനു, കൺവീനർ സുഷ രമണൻ, സൈബർ സേന യൂണിയൻ ചെയർമാൻ അശ്വിൻ പ്രകാശ്, എംപ്ലോയീസ് ഫോറം യൂണിയൻ കോർഡിനേറ്റർ ഹർഷൻ മങ്ങാട്, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ, ധർമ്മസേന യൂണിയൻ കൺവീനർ സജീവ് ഏഴംകുളം, വൈദിക സമിതി യൂണിയൻ കോർഡിനേറ്റർ അഡ്വ.രതീഷ് ശശി, പ്രോഗ്രാം കോർഡിനേറ്റർ അജി എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |