തിരുവനന്തപുരം: വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളാകണമെന്നും കൗൺസലർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്കായുള്ള സംസ്ഥാനതല ദ്വിദിനപരിശീലന പരിപാടി ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വിദ്യാഭ്യാസവും സാമൂഹിക വികസനവും മുൻനിറുത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ സംരക്ഷണകമ്മിഷൻ അംഗം കെ.കെ.ഷാജു അദ്ധ്യക്ഷനായ ചടങ്ങിൽ, കമ്മിഷൻ അംഗം ബി.മോഹൻകുമാർ സ്വാഗതമാശംസിച്ചു. സെക്രട്ടറി എച്ച്.നജീബ് നന്ദി അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ.സുനന്ദ, ജലജമോൾ ടി.സി, സിസിലി ജോസഫ്, എഫ്.വിൽസൺ എന്നിവർ പങ്കെടുത്തു. പരിശീലനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |