കൊച്ചി: കേരള സർവകലാശാലാ ആസ്ഥാനം രാഷ്ട്രീയ സംഘർഷങ്ങൾക്ക് വേദിയാക്കുന്നതും പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതും വിലക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി വൈസ് ചാൻസലറുടെ വിശദീകരണം തേടി. ക്യാമ്പസിൽ അച്ചടക്കം ഉറപ്പാക്കാനുള്ള ചുമതല സർവകലാശാലാ ആക്ട് പ്രകാരം വി.സിക്കാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബൈഞ്ചിന്റെ നിർദ്ദേശം.
രജിസ്ട്രാറെ വി.സി നീക്കിയതും സിൻഡിക്കേറ്റ് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ക്യാമ്പസ് സംഘർഷഭരിതമാണെന്ന് ഹർജിക്കാരനായ കെ.എൻ. രമേഷ്കുമാർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്പാർട്ടികൾ വിദ്യാർത്ഥി വിഭാഗത്തെ ഉപയോഗിച്ചാണ് സ്ഥിതി കലുഷിതമാക്കുന്നത്. ഇത് സർവകലാശാലയുടെ അക്കാഡമിക് നിഷ്പക്ഷതയെ ബാധിച്ചതായും ചൂണ്ടിക്കാട്ടി.
തടസങ്ങളുണ്ടാക്കിയത് ആരാണെന്നും എപ്പോഴാണെന്നും ഹർജിയിൽ വിശദീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. വാദങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശിച്ച് ഹർജി 25ന് പരിഗണിക്കാൻ മാറ്റി.
ദേശീയ ശ്രദ്ധ നേടി
അങ്കണവാടി മെനു
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി ഭക്ഷണമെനുവും മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാർഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിമാരുടെ മീറ്റിംഗിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിലാണ് പദ്ധതികൾ അവതരിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് പദ്ധതികൾ അവതരിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത.വി കുമാർ പങ്കെടുത്തു.
ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് കോഴ്സ്
തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായനോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഫോറിൻ ലാംഗ്വേജസിന്റെ(എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം,കോഴിക്കോട് സെന്ററുകളിൽ 2025 ജൂലായിൽ തുടങ്ങുന്ന ഐ.ഇ.എൽ.ടി.എസ്,ഒ.ഇ.ടി ഓഫ്ലൈൻ (8 ആഴ്ച) ബാച്ചുകളിലേയ്ക്ക് അപേക്ഷിക്കാം.ഓഫ്ലൈൻ കോഴ്സുകളിൽ നഴ്സിംഗ് ബിരുദമുളവർക്കും,ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ഫീസ് സൗജന്യമാണ്.മറ്റുളളവർക്ക് ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്,സ്പീക്കിംഗ്,റൈറ്റിംഗ് ). ഓഫ്ലൈൻകോഴ്സിൽ 03 ആഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും. വിശദവിവരങ്ങൾക്ക്: www.nifl.norkaroots.org
സ്റ്റാഫ് നഴ്സ് നിയമനം
തിരുവനന്തപുരം:റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് ഓഗസ്റ്റ് 10ന് വൈകിട്ട് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
അപാകത പരിഹരിക്കാം
തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിലേക്കുള്ള എൻ.ആർ.ഐ ക്വോട്ടയിൽ അപേക്ഷിച്ചവരുടെ എൻ.ആർ.ഐ രേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി 21ന് വൈകിട്ട് മൂന്നുവരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |