കാസർകോട്:കേരള കേന്ദ്ര സർവകലാശാലയിൽ 2025-26 അദ്ധ്യയന വർഷത്തെ നാല് വർഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു.നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ (സി യു.ഇ.ടി.യു.ജി) പങ്കെടുത്തവർക്ക് ജൂലായ് 31വരെ www.cukerala.ac.inൽ രജിസ്റ്റർ ചെയ്യാം. ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസ് തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിലും മറ്റ് പ്രോഗ്രാമുകൾ പെരിയ ക്യാമ്പസിലുമാണ് നടക്കും.ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസിന് 40ഉം മറ്റ് പ്രോഗ്രാമുകൾക്ക് 60 വീതവുമാണ് സീറ്റ്. ജനറൽ,ഒബിസി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓഗസ്റ്റ് നാലിന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.ഓഗസ്റ്റ് അഞ്ചിന് admissions@cukerala.ac.inൽ പരാതികൾ അറിയിക്കാം.ഓഗസ്റ്റ് ആറിന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.ആദ്യഘട്ട പ്രവേശനം ഓഗസ്റ്റ് ഏഴ് മുതൽ 10 വരെയും രണ്ടാം ഘട്ടം ഓഗസ്റ്റ് 12 മുതൽ 15 വരെയും മൂന്നാം ഘട്ടം ഓഗസ്റ്റ് 18 മുതൽ 21 വരെയും നടക്കും.ഓഗസ്റ്റ് 25 മുതൽ ക്ലാസ്സുകൾ ആരംഭിക്കും.ഹെൽപ്പ്‌ലൈൻ: 0467 2309460/2309467.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |