
തിരുവനന്തപുരം: അച്ഛനെ കുത്തിക്കൊല്ലാൻ ശ്രമിച്ച മകനെ പൊലീസ് പിടികൂടി. കരിമഠം കോളനി ടി.സി 39/ 1833/ 176ൽ മണികണ്ഠനാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മകൻ വീട്ടിൽ കയറരുതെന്ന് വിലക്കിയതിലുള്ള വൈരാഗ്യത്തിലാണ് അച്ഛൻ സത്യന്റെ വയറ്റിലും വലതുകാലിലുമായി കുത്തിപ്പരിക്കേല്പിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ ഫോർട്ട് പൊലീസ് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, എസ്.സി.പി.ഒമാരായ രതീഷ്, ശ്രീജിത്ത്, ലിപിൻ എന്നിവർ ചേർന്നാണ് കിഴക്കേകോട്ട ഭാഗത്തുനിന്ന് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |