രണ്ടു തവണ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിന്റെ നഷ്ടബോധത്തെക്കുറിച്ച് സംസാരിച്ച് നടി ശാന്തികൃഷ്ണ.
"എനിക്കൊരു നല്ല ജീവിത പങ്കാളിയെ കിട്ടാത്തതിൽ നഷ്ടബോധം തോന്നിയിട്ടുണ്ട്. രണ്ട് കല്യാണം നടന്നിട്ടും എന്റെ ആഗ്രഹം പോലെ പങ്കാളിയെ ലഭിച്ചില്ല . അതൊരു വലിയ വിഷമം തന്നെയാണ്. ഇപ്പോഴും എന്റെ ഉള്ളിൽ ഒരുപാട് സ്നേഹം കൊടുക്കാൻ ആയി കിടക്കുന്നുണ്ട്. അങ്ങനെ ഒരാൾ എന്റെ ലൈഫിൽ എന്നെ മനസിലാക്കി വന്നില്ലല്ലോ എന്ന് ഒാർക്കാറുണ്ട്. അത് പിന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ഞാൻ കണക്കാക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് മക്കളും കുടുംബവും ആണ്. ആ കുടുംബത്തിൽ ജനിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. മക്കൾ എന്റെ ഏറ്റവും വലിയ നിധിയാണ്. അവരില്ലെങ്കിൽ ഞാനില്ല, അതുപോലെയാണ് അവർക്കും . ജീവിതത്തിൽ എന്നെ
മോട്ടിവേറ്റ് ചെയ്യുന്നത് മക്കളാണ്. പ്രത്യേകിച്ച് മോൻ. രണ്ടുപേരും ഭയങ്കര പക്വത ഉള്ളവരാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞ് ഞാൻ സങ്കടപ്പെട്ടിരുന്നാൽ അമ്മയ്ക്ക് അവരുടെ സ്വഭാവം അറിയാമല്ലോ എന്തിനാണ് സീരിയസ് എടുക്കുന്നത് എന്നൊക്കെ അവർ ചോദിക്കും.
എന്തെങ്കിലുമുണ്ടെങ്കിൽ എനിക്ക് പറയാൻ നല്ലൊരു പങ്കാളിയില്ലല്ലോ അവരല്ലേ ഉള്ളൂ. അവർക്കെന്നെ നന്നായി അറിയാം. എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നൊക്കെ അവർക്കറിയാം. അവരുടെ കൂട്ടുകാർക്ക് ഉപദേശം കൊടുക്കുന്നത് പോലെ എനിക്കും തരാറുണ്ട്. അവരോടൊന്നും സംസാരിച്ചു കഴിഞ്ഞാൽ പിന്നെ എനിക്ക് ആശ്വാസമാകും" ശാന്തി കൃഷ്ണയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |