രാജകുമാരി: ഖജനാപ്പാറ മേഖലയിൽ അനധികൃത മദ്യവില്പന നടത്തിയ രണ്ട് പേർ പിടിയിൽ. ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ രാജകുമാരി ഖജനാപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യവില്പന നടത്തുകയായിരുന്ന രണ്ടുപേരെ രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 28.1 ലിറ്റർ മദ്യം പിടിച്ചെടുത്തു. ഖജനാപ്പാറ വെള്ളിവെളുന്താൻ കരയിൽ ചാലുവരമ്പിൽ വീട്ടിൽ നീലകണ്ഠൻ മകൻ സുരേഷ് (60), മദ്യവില്പന നടത്തി വരവേ 3.1 ലിറ്റർ മദ്യവുമായാണ് പിടിയിലായത്. തുടർന്ന് നടന്ന പരിശോധനയിൽ 25 ലിറ്റർ മദ്യവുമായി ഖജനാപ്പാറ ജയമന്ദിരം വീട്ടിൽ പൊന്നയ്യ മകൻ ബോധുരാജ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോധുരാജ് മുമ്പും മദ്യവില്പന കേസിൽ പ്രതിയായിട്ടുള്ളയാളാണ്. ഖജനാപാറ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവില്പന നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. പരിശോധനകളിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.ഡി. സേവ്യർ, കെ.എൻ. രാജൻ
പ്രിവ്ര്രന്റീവ് ഓഫീസർമാരായ കെ. രാധാകൃഷ്ണൻ,വി.ജെ. ജോഷി, സിവിൽ എക്‌സൈസ് ഓഫീസർ ടിൽസ് ജോസഫ്, കെ.പി. അരുൺ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ചിത്രാഭായി ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |