കേരള ക്രിക്കറ്റ് ലീഗ് ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ലേബലണിഞ്ഞെത്തുകയാണ് തൃശൂർ ടൈറ്റാൻസിന്റെ 17കാരൻ ഓപ്പണർ കെ.ആർ രോഹിത്. തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ലേബലണിഞ്ഞെത്തുകയാണ് തൃശൂർ ടൈറ്റാൻസിന്റെ 17കാരൻ ഓപ്പണർ കെ.ആർ രോഹിത്. എട്ടാം വയസിൽ ക്രിക്കറ്റ് ബാറ്റെടുത്ത രോഹിത് ക്ലബ് തലമത്സരങ്ങളിൽ 21 സെഞ്ച്വറികൾ അടിച്ചുകൂട്ടി 16-ാം വയസിൽ കേരള അണ്ടർ 19 ടീമിലെത്തിയ താരമാണ്.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ റോബിൻ മേനോൻ, എം.എ സുനിൽ, ഗീതേഷ്, ഉമേഷ്, ശ്രീജിത്ത്, അശോക് മേനോൻ തുടങ്ങിയവർക്ക് കീഴിൽ ബാലപാഠങ്ങൾ അഭ്യസിച്ച രോഹിത് മൂന്നുവർഷമായി ചോറ്റാനിക്കര ബ്രാളേഴ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ എൻ.കെ ഉമേഷിനുകീഴിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞ വർഷം മുംബയ്‌ക്കെതിരെ കേരള അണ്ടർ 19 ടീമിൽ അരങ്ങേറി 42 റൺസുമായി ടീമിന്റെ ടോപ്സ്കോററായി. കോറമാൻഡൽ കപ്പ് ക്ലബ് ടൂർണമെന്റിൽ 374 റൺസുമായി ടോപ് സ്കോററും പ്ലേയർ ഒഫ് ദ ഫൈനലുമായതാണ് തൃശൂർ ടൈറ്റാൻസ് ടീമിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.ഇക്കഴിഞ്ഞ എൻ.സ്.കെ ട്രോഫി ഫൈനലിൽ 16 പന്തുകളിൽ 39 റൺസടിച്ച് പ്ലേയർ ഒഫ് ദ മാച്ചായിരുന്നു. ഇപ്പോൾ കേരളത്തിന് വേണ്ടി പോണ്ടിച്ചേരിയിൽ അണ്ടർ 19 ടൂർണമെന്റിൽ കളിക്കുകയാണ്.
എറണാകുളം ഭവൻസ് സ്കൂളിൽ നിന്ന് 10-ാം ക്ലാസ് പൂർത്തിയാക്കിയ രോഹിത് ഇപ്പോൾ നാഷണൽ ഓപ്പൺ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് രവിപുരം ബ്രാഞ്ചിലെ സീനിയർ മാനേജർ പി.എൻ രാജേഷിന്റേയും ഇടപ്പള്ളി ടാറ്റാക്യാപ്പിറ്റലിലെ മാനേജർ മഞ്ജു ജോളിയുടേയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |