കുറ്റ്യാടി: കൺസ്ട്രഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ലു.എസ് എ) കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട പി.കെ ചന്ദ്രനും ജോയൻ്റ് സെക്രട്ടറി സിറാജ് ഉള്ളിയേരിക്കും ജില്ല ഭാരവാഹികൾക്കും സ്വീകരണം നൽകി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കുടുംബ സദസ്സും സംഘടിപ്പിച്ചു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കാപ്പുമ്മൽ നാണു അദ്ധ്യക്ഷത വഹിച്ചു. എച്ച് ആർ.ഡി ട്രെയിനർ അനിസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ അബ്ബാസ്, കെ. ബിനീഷ്, എൻ.കെ റഷീദ് , സി.കെ മധു, ബാബു തലച്ചിറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |