മേപ്പയ്യൂർ: മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും അദ്ധ്യാപക ശില്പശാലയും കൊഴുക്കല്ലൂർ കെ.ജി.എം.യു.പി സ്കൂളിൽ നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. രമേശ് കാവിൽ ക്ലാസ് മുറികളിലെ സർഗാത്മകത എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ഹസീസ് പി അദ്ധ്യക്ഷനായി. വി.എം അഷ്റഫ് ക്ലാസ് നയിച്ചു. ആർ.എം ശശി, രഞ്ജിഷ് അവള, എം റീജ, ഭാസ്കരൻ കൊഴുക്കല്ലൂർ, മിനി അശോകൻ, ഉദയേഷ്, ഷോബിത്ത് ആർ.പി, കെ.എം പ്രഭ പ്രസംഗിച്ചു. വി.കെ വിൻസി, സി.കെ ജാസ്മിൻ, വി.കെ കിരൺ, കെ.സി സുജീഷ്, ജെ.എൻ ഗിരീഷ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |