കാസർകോട്: നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എം.എൽ.എയും മുസ്ലിംലീഗും നഗരസഭാ ഭരണകർത്താക്കളും സെക്രട്ടറിയോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. നഗരസഭയിൽ സെക്രട്ടറിമാരെ കൈയേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. ഭരണം കൈയാളുന്നവരുടെ നെറികേടിന് കൂട്ടുനിൽക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. യഥാർത്ഥത്തിൽ നഗരസഭയുടെ വികസനത്തിന് പ്രധാന വെല്ലുവിളിയാണ് മുസ്ലിം ലീഗ് നേതൃത്വം. ഉദ്യോഗസ്ഥന്മാർ നഗരസഭയിൽ വരാൻ മടിക്കുന്നതിന്റെ പ്രധാന കാരണം അവരോടുള്ള അനീതിയാണ്. ഇതിനെതിരെ ജനപ്രതിനിധികൾ രംഗത്തുവരും. കൗൺസിലർമാരായ പി. രമേശ്, സവിത, ഉമ കടപ്പുറം, വരപ്രസാദ് കോട്ടക്കണി, അശ്വിനി, ഹേമലത, പവിത്ര, ശാരദ, വിമല, ശ്രീലത, വീണ ഷെട്ടി, രഞ്ജിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |